ഓണവും സദ്യയും......(എന്റെ തകര്‍ന്നടിഞ്ഞ കിനാക്കള്‍)
26 March 2008
തരുണീമണികളായ പൂങ്കൊടിമാരുടെ കൂടെയിരുന്ന് അത്തപ്പൂക്കളം ഇട്ട്, കൈകൊട്ടിക്കളിക്ക് അവരെ പ്രോത്സാഹിപ്പിച്ച്, കാളരാഗത്തില്‍ കര്‍ണ്ണകടോരമായ ഗാനമാലപിച്ച് കാര്‍ന്നോന്‍മാരുടെ നോട്ടപ്പുള്ളിയായി, ഒരു all in all ആയി തരുണിമാരെ തട്ടിയുരുമ്മി നടന്ന്, ഓണസദ്യയുണ്ട കഴിഞ്ഞ വര്‍ഷത്തെ അനുഭവം വെച്ചാണ് ഈ വര്‍ഷവും അതേ ഹോട്ടലില്‍ തന്നെ രൂപ 750 അടച്ച് സീറ്റ് അങ്ങ് ഉറപ്പിച്ചത്.
750 രൂപ കൊടുത്ത് വാങ്ങിയ പുതിയ കസവ് മുണ്ടും, ഷര്‍ട്ടും അണിഞ്ഞ് ക്യത്യം 11 മണിക്ക് തന്നെ ഹോട്ടലില്‍ റെഡി. റിസപ്ഷനിസ്റ്റിന്റെ നനുത്ത പുഞ്ചിരി പങ്കുവച്ച്, ഒത്തിരി പ്രതീക്ഷകളോടെ, തുടിക്കുന്ന ഹ്യദയത്തോടെ ഹാളിലേക്ക് കടന്നു.
എന്റെ ഈശോതമ്പുരാനേ...കളറുകളെ തേടി ആര്‍ത്തിയോടെ പാഞ്ഞ കണ്ണുകള്‍ ഫ്യൂസടിച്ച ബള്‍ബ് പോലെയായി......
കളറുകള്‍ക്ക് പകരം black & white കളുടെ ഒരു പട, ഒപ്പം പുട്ടിന് തേങ്ങ എന്നപോല്‍ കുറച്ച് പൊടികുഞ്ഞുങ്ങളും. മഷിയിട്ട് നോക്കിയിട്ട് പോലും ഒരു കളെറെങ്കിലും...... സ്വാഹ:
ഓണസദ്യ കൊലച്ചോര്‍ പോലെ ഉണ്ടെണീറ്റ് സഥലം കാലിയാക്കുബോള്‍ 750രൂപ പോയതിലായിരുന്നില്ല സങ്കടം..... കുറച്ച് ദിവസങ്ങളായി പ്രാക്ടീസ് ചെയ്‌ത് കൈപ്പിടിയില്‍ ഒതുക്കിയ പാട്ടും, നെറ്റില്‍ മുങ്ങിതപ്പിയെടുത്ത latest സര്‍ദാര്‍ജി ഫലിതങ്ങളുംവെള്ളത്തിലായതിലായിരുന്നു.
എങ്കിലും എന്റെ മാവേലിയേ....എന്നോടിത് വേണ്ടായിരുന്നു. അല്ലങ്കിലും മാവേലിയെ എന്തിന് പറയണം....?
ഉള്ളസമയത്ത് മറൈന്‍ ഡ്രൈവില്‍ കാലാ പെറുക്കാന്‍ പോയാല്‍ മതിയായിരുന്നു......
© saboose