ഗര്‍ഭം ഉണ്ടാകുന്നത് എങ്ങനെ........?
26 March 2008
ഗര്‍ഭം ഉണ്ടാകുന്നത് എങ്ങനെ..... ?
എങ്ങനെ.....?
അവള്‍ തലപുകഞ്ഞാലോചിച്ചു. പക്ഷെ ഒരെത്തും പിടിയും കിട്ടുന്നില്ല.
ചേച്ചി സുശീല ഗര്‍ഭണിയാണ്. വല്ല്യേച്ചി സരളയാണങ്കില്‍ മൂന്നുവട്ടം ഗര്‍ഭണിയായി !!! ഏട്ടന്റെ ഭാര്യ ഗായത്രിയും ഗര്‍ഭണിയാണ്.
അയലോക്കത്തെ പെണ്ണുങ്ങളെല്ലാം ഗര്‍ഭണികളാകുന്നു. എന്നിട്ടും താന്‍ മാത്രം എന്തുകൊണ്ട് ഗര്‍ഭണിയാകുന്നില്ലാ..... ?
"ഞാനും ഗര്‍ഭണിയായിരുന്നെങ്കില്‍..!!"
അവള്‍ ആശിച്ചു.... എങ്കില്‍ ഗായത്രി ചേച്ചിക്ക് കൊണ്ടുവരുന്നതുപോലെ മുന്തിരിയും, ആപ്പിളും തനിക്കും കൊണ്ടുവന്നേനെ.....ഓക്കനിക്കുബോള്‍ പുറം തിരുമ്മാന്‍ അമ്മ ഓടിവന്നേനെ..!!
ഇവിടെ താന്‍ വല്ലപ്പോഴും ഒന്ന് ശര്‍ദ്ദിച്ചാല്‍ ആരും ഒന്ന് തിരിഞ്ഞുനോക്കുകപോലുമില്ല; പിന്നെ ഒരു തിമിട്ടും
"കണ്ടെതെല്ലാം വെട്ടിവിഴുങ്ങിയിട്ട് ഓരോന്ന് ഒപ്പിച്ച്‌വെക്കും..... "
എത്ര ചിന്തിച്ചിട്ടും ഒന്ന് മാത്രം അവള്‍ക്ക് മനസിലാകുന്നില്ല; എങ്ങനെയാണ് ഒന്ന് ഗര്‍ഭണിയാകുക.....? അതു മാത്രം അവള്‍ക്ക് അറിയില്ല. പക്ഷെ വയര്‍ വീര്‍ത്താല്‍ പെണ്ണുങ്ങള്‍ ഗര്‍ഭണിയാണന്ന് അവള്‍ക്കറിയാം.
"അപ്പോള്‍ വയര്‍ ഉന്തിയ ആണുങ്ങളോ....?"-
അതും അവള്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷെ അവര്‍ക്ക് ഗര്‍ഭം ഉണ്ടാകില്ലന്ന് അവള്‍ക്കറിയാം. അമ്മയോട് പറഞ്ഞാലോ.....? തനിക്കും ഗര്‍ഭണിയാകണമെന്ന്..... ?
© saboose