അവള്‍
26 March 2008
പതിച്ചി പറഞ്ഞു, അമ്മ പറഞ്ഞു, അചഛ്‌ന്‍ പറഞ്ഞു 'അവള്‍' ആണന്ന്......
പക്ഷെ അവള്‍ മാത്രം പറഞ്ഞു ഞാന്‍ "അവന്‍" ആണ്.
അവള്‍ 'അവന്‍മാരേപ്പോലെ' സംസാരിച്ചു, വളര്‍ന്നു, ഇടപഴകി, വസ്ത്രം ധരിച്ചു.
കാലം പൂകെ അവളിലെ ഫലങ്ങള്‍ സംബുഷ്ടങ്ങളായപ്പോഴും,
അവളിലെ വസന്തം വിരിഞ്ഞ് സുഗന്ധം പടര്‍ത്തിയപ്പോഴും
അവള്‍ പറഞ്ഞു ഞാന്‍ 'അവന്‍' ആണന്ന്.
അവള്‍ 'അവന്‍'മാരോടൊപ്പം അറിഞ്ഞിട്ടില്ലാത്ത ഇന്ദ്രിയാനുഭവങ്ങളുടെ
മാസ്മരികതകളില്‍ അലിഞ്ഞലിഞ്ഞ് പാറികളിച്ചപ്പോഴും പറഞ്ഞു
ഞാന്‍ 'അവന്‍' ആണ് എന്ന്.
അവളിലെ വസന്തം തെറ്റിയപ്പോള്‍
ഒന്നറച്ചെങ്കിലും അവള്‍ പറഞ്ഞു ഞാന്‍ അവന്‍ ആണ്.
ഒടുവില്‍ ഈറ്റുനോവിനാല്‍ അലറിക്കരഞ്ഞ അവള്‍ പറഞ്ഞു
ഞാന്‍ 'അവള്‍ ' ആണ്.....അവള്‍ മാത്രമാണന്ന്......
© saboose